കിരീടം ഉറപ്പിക്കണം, ബ്രൈറ്റന്റെ സ്റ്റാർ മിഡ്ഫീൽഡർക്ക് ആയി ആഴ്സണലിന്റെ 60 മില്യൺ ബിഡ്

Newsroom

Picsart 23 01 27 19 00 05 403

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ അവരുടെ ടീം ശക്തമാക്കുകയാണ്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ട്രൊസാർഡിനെ സ്വന്തമാക്കിയ ആഴ്സണൽ ഒരു ബ്രൈറ്റൺ താരത്തെ കൂടെ സ്വന്തമാക്കിയേക്കും. മധ്യനിര താരം കൈസേദോ ആണ് ഇപ്പോൾ ആഴ്സണൽ റഡാറിൽ ഉള്ളത്‌‌. ആഴ്സണൽ താരത്തിനായി 60 മില്യൺ പൗണ്ടിന്റെ ഓഫർ ആണ് ആഴ്സണൽ ബ്രൈറ്റണ് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

കൈസെദോ 23 01 27 19 00 17 047

നേരത്തെ ചെൽസി 50 മില്യൺ ഓഫർ ബ്രൈറ്റണ് നൽകി എങ്കിലും ആ ഓഫർ ബ്രൈറ്റൺ നിരസിച്ചിരുന്നു. കൈസെദോയോട് അമെക്സ് സ്റ്റേഡിയത്തിൽ തന്നെ തുടരാൻ ആണ് ബ്രൈറ്റൺ പരിശീലകൻ ഡി സെർബിയും ആവശ്യപ്പെടുന്നത്. കൈസെദോ ആഴ്സണലിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ട്. ഈ നീക്കം നടന്നാൽ ബ്രൈറ്റന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് അത് തിരിച്ചടിയാകും.