അവസാന ഓവറിൽ 27 റൺസ് വഴങ്ങി അർഷ്ദീപ്, ന്യൂസിലൻഡിന് മികച്ച സ്കോർ

Newsroom

Picsart 23 01 27 20 43 24 039
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ 177 റൺസിന്റെ വിജയ ലക്ഷ്യം ഉയർത്തി ന്യൂസിലൻഡ്. 20 ഓവറിൽ 6 നഷ്ടത്തിൽ 176 റൺസാണ് ന്യൂസിലൻഡ് എടുത്തത്. ഓപ്പണർമാരായ ഫിൻ അലനും കോണ്വേയും തിളങ്ങി എങ്കിലും അതിനു ശേഷം വന്ന ബാറ്റ്സ്മാന്മാർക്ക് തിളങ്ങാൻ കഴിയാത്തത് കൊണ്ടാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോറിലേക്ക് എത്താതിരുന്നത്.

20230127 203541

ഫിൻ അലൻ 23 പന്തിൽ നിന്ന് 35 റൺസും കോണ്വേ 35 പന്തിൽ നിന്ന് 52 റൺസും എടുത്തു.59 റൺസ് എടുത്ത മിച്ചൽ ആണ് പിന്നെ തിളങ്ങിയത്. 30 പന്തിൽ നിന്ന് 5 സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിങ്സ്. മിച്ചൽ അർഷ്ദീപിന്റെ അവസാന ഓവറിൽ 27 റൺസ് ആണ് അടിച്ചു കൂട്ടിയത്‌. ഇത് കളിയുടെ ഗതി തന്നെ മാറ്റിയ ഓവറായി. 160ന് താഴെ മാത്രം എടുക്കേണ്ട ന്യൂസിലൻഡ് 176 റൺസുമായാണ് കളി അവസാനിപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി വാഷിങ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ്, കുൽദീപ് യാദവ്, മാവി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.