ടീമിൽ എത്തിച്ചതിന് പിറകെ കാൻസർ രോഗം പിടികൂടിയതായി കണ്ടുപിടിച്ച സെബാസ്റ്റ്യൻ ഹാളർക്ക് പകരം അടിയന്തരമായി പകരക്കാരൻ സ്‌ട്രൈക്കറെ എത്തിച്ച് ബെറൂസിയ ഡോർട്മുണ്ട്. എഫ് സി കോൺ മുന്നേറ്റ താരം ആന്റണി മോഡെസ്റ്റെയെയാണ് ഡോർട്മുണ്ട് ടീമിലേക്ക് എത്തിക്കുന്നത്. മുപ്പത്തിനാല്കാരനായ താരം ഒരു വർഷത്തെക്കാൻ ജർമൻ ടീമിലേക്ക് എത്തുന്നത്. കവാനി അടക്കം മറ്റ് താരങ്ങളെയും ടീം പരിഗണിച്ചിരുന്നെങ്കിലും ലീഗിൽ മത്സര പരിചയം ഉള്ള മോഡെസ്റ്റെയെ തന്നെ എത്തിക്കാൻ ആയിരുന്നു ഡോർട്മുണ്ട് തീരുമാനം. അവസാന സീസണിൽ ഇരുപത് ഗോളുകൾ നേടിയ താരം എന്ത് കൊണ്ടും തങ്ങളുടെ മുന്നേറ്റനിരക്ക് ശക്തിപകരും എന്നാണ് ഡോർട്മുണ്ട് കണക്ക് കൂട്ടുന്നത്.
ഒജിസി നീസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ബുണ്ടസ് ലീഗ,പ്രീമിയർ ലീഗ്, ഫ്രഞ്ച് ലീഗ്, ചൈനീസ് സൂപ്പർ ലീഗ് എന്നിവിടങ്ങളിൽ പന്ത് തട്ടിയിട്ടുണ്ട്. അവസാന സീസണിൽ ഇരുപത് ഗോളുകളുമായി മിന്നുന്ന പ്രകടനമാണ് മുപ്പത്തിനാല്കാരനായ താരം നടത്തിയത്. താരത്തിന് നിലവിലെ ടീമുമായി ഈ സീസണിലേക്ക് കൂടി കരാർ ഉണ്ട്. ടീമിന് വേണ്ടി ആകെ നൂറ്റിമുപ്പതോളം മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
Story Highlight: Borussia Dortmund are set to sign Anthony Modeste as new striker.