ബയേണിന്റെ ബോട്ടാങിനെ ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ച് ലിയോൺ

Jyotish

ബയേൺ മ്യൂണിക്ക് ലെജന്റ് ജെറോം ബോട്ടാങിനെ ഫ്രീ ട്രാൻസ്ഫറിൽ ടിമിൽ എത്തിച്ച് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോൺ. രണ്ട് വർഷത്തെ കരാറിലാണ് ജർമ്മനിയോടൊപ്പം 2014ൽ ലോകകപ്പ് ഉയർത്തിയ പ്രതിരോധ താരത്തെ ടീമിൽ എത്തിച്ചത്. ബയേൺ മ്യൂണിക്കിനൊപ്പം രണ്ട് തവണ യുവേഫ ചാമ്പ്യൻസ് ലീഗും രണ്ട് ക്ലബ്ബ് ലോകകപ്പും രണ്ട് യുവേഫ സൂപ്പർ കപ്പും ഉയർത്തിയ ബോട്ടാങ്ങ് 229 മത്സരങ്ങളിൽ ബവേറിയന്മാർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഒൻപത് ബുണ്ടസ് ലീഗ കിരീടങ്ങളും അഞ്ച് ജർമ്മൻ കപ്പും താരം ബയേണിനൊപ്പം നേടി. ജർമ്മൻ ടീമിന് വേണ്ടി മൂന്ന് ലോകകപ്പ് സ്ക്വാഡിലും ബോട്ടാങ്ങ് ഉൾപ്പെട്ടിരുന്നു. 76 മത്സരങ്ങളിൽ ജർമ്മൻ ദേശീയ ടീമിനായി കളിക്കുകയും ചെയ്തിരുന്നു. ഒളിമ്പിക് ലിയോണിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ജർമ്മൻ താരമാണ് ബോട്ടാങ്ങ്.