ബിസോമ സ്പർസിലേക്കുള്ള നീക്കം പൂർത്തിയാക്കി

Img 20220617 201431

ബ്രൈറ്റന്റെ മധ്യനിര താരം ബിസോമയെ സ്പർസ് സ്വന്തമാക്കി. ഇന്നലെ സ്പർസിൽ മെഡിക്കൽ പൂർത്തിയ ബിസോമയുടെ ട്രാൻസ്ഫർ സ്പർസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിസോമയും സ്പർസുമായി കരാർ ധാരണയിൽ നേരത്തെ എത്തിയിരുന്നു. 27 മില്യൺ യൂറോയോളം ആണ് സ്പർസ് ബ്രൈറ്റണ് ബിസോമയ്ക്ക് ആയി നൽകുന്നത്.

ബിസോമ അഞ്ചു വർഷത്തെ കരാർ സ്പർസിൽ ഒപ്പുവെച്ചു. സ്പർസിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാം സൈനിംഗ് ആയി ബിസോമ മാറും. ഇതിനകം അവർ ഫ്രേസർ ഫ്രോസ്റ്ററിനെയും പെരിസിചിനെയും സൈൻ ചെയ്തിട്ടുണ്ട്.

ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബിസോമ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ബിസോമയെ സ്വന്തമക്കാൻ ശ്രമിച്ചുരുന്നു എങ്കിലും ബ്രൈറ്റൺ താരത്തെ വിട്ടു കൊടുത്തിരുന്നില്ല. 25കാരനായ മാലി താരം 2018 മുതൽ ബ്രൈറ്റണ് ഒപ്പം ആണ് കളിക്കുന്നത്. മുമ്പ് ഫ്രഞ്ച് ക്ലബ് ലില്ലെയുടെ ഭാഗമായിരുന്നു.

Previous articleയോവിച് വീണ്ടും റയൽ മാഡ്രിഡ് വിടും
Next articleരക്ഷകരായി കാര്‍ത്തിക്കും ഹാര്‍ദ്ദിക്കും, നാലാം ടി20യിൽ 169 റൺസ് നേടി ഇന്ത്യ