യോവിച് വീണ്ടും റയൽ മാഡ്രിഡ് വിടും

20220617 195223

ലൂക യോവിച് റയൽ മാഡ്രിഡ് വിടുന്നു. യോവിച് ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയിലേക്ക് പോകും എന്നാണ് സൂചനകൾ. വിൽക്കാനാണ് റയൽ മാഡ്രിഡ് ശ്രമുക്കുന്നത് എങ്കിലും തുടക്കത്തിൽ ലോണിൽ ആകും താരം ക്ലബ് വിടുക. ഫിയൊറെന്റിന ലോണിന് അവസാനം താരത്തെ വാങ്ങാൻ തയ്യാറാണ്. കഴിഞ്ഞ സീസണിൽ യോവിച് ഫ്രാങ്ക്ഫർടിൽ ആയിരുന്നു ലോണിൽ കളിച്ചത്.

റയൽ മാഡ്രിഡിൽ യോവിചിന് ഇതുവരെ കാര്യങ്ങൾ ഒട്ടും ശുഭമായിരുന്നില്ല. വലിയ പ്രതീക്ഷയിൽ എത്തിയ യോവിചിന് കാര്യമായി മാഡ്രിഡിൽ തിളങ്ങാനായില്ല. നിരന്തരം അലട്ടിയ പരിക്കും യോവിചിന് പ്രശ്നമായി. ഫ്രാങ്ക്ഫർട്ടിൽ ഗംഭീര പ്രകടനം നടത്തിയ കണ്ടായിരുന്നു സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 60 മില്യണിൽ അധികം താരത്തിനായി അന്ന് റയൽ മാഡ്രിഡ് ചിലവഴിച്ചിരുന്നു. 2025 വരെ താരത്തിന് റയലിൽ കരാറുണ്ട്.