ബെല്ലരിൻ ബാഴ്സലോണ വിട്ടു, ഇനി പോർച്ചുഗലിൽ

Newsroom

20230201 020247
Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി വിൻഡോ അടയ്‌ക്കുന്ന ഇന്ന് ബാഴ്സലോണയുടെ താരമായ ബെല്ലരിൻ ക്ലബ് വിട്ടു. പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് ആൺ ബെല്ലറിനെ സ്വന്തമാക്കിയത്. സ്ഥിര കരാറിൽ ആണ് ബെല്ലരിൻ സ്പോർടിങിൽ എത്തുന്നത്. പെഡ്രോ പോറോ സ്പർസിലേക്ക് പോവുന്നതുബ്് പകരക്കാരനായാണ് ബെല്ലറിൻ പോർച്ചുഗലിൽ എത്തുന്നത്. ബാഴ്‌സലോണയിലെ തന്റെ ആദ്യ സീസണിൽ കളിക്കാൻ‌ അധികം അവസരം കിട്ടാത്തത് കൊണ്ടാണ് ബെല്ലരിൻ ക്ലബ് വിടുന്നത്.

സാവിയുടെ ടീമിനായി ആകെ ഒരു ലാ ലിഗ മത്സരത്തിൽ മാത്രമേ ബെല്ലറിൻ ആദ്യ ഇലവനിൽ എത്തിയുള്ളൂ. നിലവിൽ റൈറ്റ് ബാക്കിൽ ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്ക് ആയി ഇറങ്ങുന്നത്. ബെല്ലെറിൻ്റെ ബാഴ്സലോണ കരാർ ഈ സീസണിന്റെ അവസാനത്തോടെ അവസാനിക്കാൻ ഇരിക്കുകയായിരുന്നു.