ഇസ്കോ മെഡിക്കൽ പാസായെങ്കിലും ട്രാൻസ്ഫർ നടന്നില്ല

Newsroom

Picsart 23 02 01 00 23 44 984

സ്പാനിഷ് മിഡ്ഫീൽഡർ ഇസ്കോയുടെ ജർമ്മൻ ക്ലബായ യൂണിയൻ ബെർലിനിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ല. ഇസ്കോയുടെ കരാർ ആവശ്യങ്ങൾ മാറിയെന്ന് കാണിച്ചാണ് ക്ലബ് ട്രാൻസ്ഫറിൽ നിന്ന് പിന്മാറിയത്. ഇസ്കോ ഇന്ന് ജർമ്മനിയിൽ എത്തി മെഡിക്കൽ പാസായിരുന്നു. ഇനി ഇസ്കോ എവിടേക്ക് പോകും എന്ന് കണ്ടറിയണം

റയൽ മാഡ്രിഡിനായി 350-ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഇസ്കോ ഡിസംബറിൽ സെവിയ്യ വിട്ടതിന് ശേഷം ഒരു ഫ്രീ ഏജന്റായി തുടരുക ആണ്. ഇസ്കൊയ്ക്ക് മുന്നിൽ ജനുവരിയിൽ നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടായിരുന്നു. അവസാനം ജർമ്മൻ ലീഗിൽ അത്ഭുതങ്ങൾ കാണിക്കുന്ന യൂണിയൻ ബെർലിന്റെ ഓഫർ താരം സ്വീകരിക്കുക ആയിരുന്നു. അത് അവസാനം പാളിയതോടെ പുതിയ ക്ലബ് അന്വേഷിക്കുകയാണ് ഇസ്കോ.

ഇസ്കോ 23 01 31 08 07 25 260

റയലിൽ ആയിരുന്നപ്പോൾ മൂന്ന് ലാ ലിഗ കിരീടങ്ങളും ഒരു കോപ്പ ഡെൽ റേയും അഞ്ച് ചാമ്പ്യൻസ് ലീഗുകളും ഉൾപ്പെടെ 19 ട്രോഫികൾ താരം നേടിയിട്ടുണ്ട്. 38 തവണ സ്‌പെയിനിന്റെ ജേഴ്സിയും അദ്ദേഹം അണിഞ്ഞു.