സാബിസ്റ്റർ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ, അവസാന ദിവസം ബയേൺ താരം റെഡ് ഡെവിൾസിനൊപ്പം

Newsroom

Picsart 23 02 01 02 08 46 119

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം നടന്ന നീക്കത്തിന് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവർ ആഗ്രഹിച്ച മധ്യനിര താരത്തെ തന്നെ സ്വന്തമാക്കി. ബയേൺ താരം മാർസെൽ സാബിറ്റ്‌സറെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി ഇപ്പോൾ മെഡിക്കൽ പൂർത്തിയാക്കുകയാണ്. ലോൺ അടിസ്ഥാനത്തിൽ ആണ് സാബിസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. ലോണിന് അവസാനം താരത്തെ വാങ്ങാൻ ഇപ്പോൾ ബയേൺ കരാറിൽ വ്യവസ്ഥ വെക്കുന്നില്ല.

മാഞ്ചസ്റ്റർ 23 01 31 19 07 05 855

മുമ്പ് RB ലീപ്‌സിഗിനും RB സാൽസ്‌ബർഗിനുമൊപ്പം തിളങ്ങിയിട്ടുള്ള സാബിറ്റ്സർ 2021-ൽ ആയിരുന്നു ബയേണിൽ ചേർന്നത്. സാബിറ്റ്‌സർ ഒരു വേർസറ്റൈൽ താരമാണ്. മധ്യനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് സാബിറ്റ്സർ. ക്രിസ്റ്റ്യൻ എറിക്‌സന്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ ചർച്ചകൾ സജീവമാക്കിയത്. ഇനി ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് ആരാധകർ.