ഗോൾകീപ്പർ ബെഗോവിച് എവർട്ടണിലേക്ക്

20210718 155333

മുൻ സ്റ്റോക്ക് സിറ്റി ഗോൾ കീപ്പർ ബെഗോവിച് എവർട്ടണിലേക്ക് എത്തുന്നു. പിക്ക്ഫോർഡിന് പിറകിൽ രണ്ടാം ഗോൾ കീപ്പറായാണ് ബെഗോവിചിനെ എവർട്ടൺ സ്വന്തമാക്കുന്നത്. ഫ്രീ ഏജന്റായ ബെഗോവിച് ഉടൻ ട്രാൻസ്ഫർ പൂർത്തിയാക്കും. ഒരു വർഷത്തെ കരാർ ആകും 34കാരൻ ഒപ്പുവെക്കുക. പ്രീമിയർ ലീഗിൽ വലിയ പരിചയസമ്പത്തുള്ള താരമാണ് ബെഗോവിച്.

മുമ്പ് സ്റ്റോക്ക് സിറ്റ്ക്ക് ഒപ്പം അഞ്ചു സീസണുകളോളം ബെഗോവിച് കളിച്ചിരുന്നു. അതിനു ശേഷം ചെൽസിയിലും ബൌണ്മതിലും താരം കളിച്ചു. അടുത്തിടെ മിലാനായും അദ്ദേഹം കളിച്ചിരുന്നു. ബോസ്നിയ ഹെർസെഗോവിനയുടെ താരം കൂടിയാണ് അദ്ദേഹം.