മേജർ ലീഗ് സോക്കർ താരത്തെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

- Advertisement -

മേജർ ലീഗ് സോക്കറിലെ യുവതാരം അൽഫോൺസ് ഡേവിസിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. കനേഡിയൻ യുവതാരത്തിനെ 2023. വരെയുള്ള കരാറിലാണ് ബുണ്ടസ് ലീഗ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. മേജർ ലീഗ് സോക്കർ ടീമായ വാൻകൂവർ വൈറ്റ്ക്യാപ്സ് എഫ്സിയുടെ താരമായിരുന്നു അൽഫോൺസ്. ട്രാൻസ്ഫർ ഒഫീഷ്യൽ ആയെങ്കിലും 2018 നവംബർ 2,നു മാത്രമേ താരത്തിന് പതിനെട്ടു വയസ് തികയുകയുള്ളു. വൈറ്റ്ക്യാപ്സിൽ നിന്നും 2019 മാത്രമേ താരം ബവേറിയയിൽ എത്തുകയുള്ളൂ.

ഘാനയിൽ നിന്നുമുള്ള അഭയാർത്ഥികളായിരുന്നു അൽഫോൺസ് ഡേവിസിന്റെ മാതാ പിതാക്കൾ. കാനഡയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മേജർ ലീഗ് സോക്കറിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അൽഫോൺസ് ഡേവിസാണ്. കനേഡിയൻ ദേശീയ ടീമിന് വേണ്ടി കളിച്ച അൽഫോൺസ് ആറ് മത്സരങ്ങളിൽ മൂന്നു ഗോളടിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement