മുൻ ലോക ചാമ്പ്യനെ സ്വന്തമാക്കി ഫുൾഹാം,

- Advertisement -

മുൻ ലോക ചാമ്പ്യനും ബൊറൂസിയ ഡോർട്ട്മുണ്ട് താരവുമായ ആന്ദ്രേ ഷാർലേ ഇനി പ്രീമിയർ ലീഗിൽ. പ്രീമിയർ ലീഗിൽ കരുത്തരായി തിരിച്ചെത്താൻ ഫുൾഹാം തയ്യാറെടുക്കുകയാണ്. രണ്ടു വർഷത്തെ ലോണിലാണ് ഡോർട്ട്മുണ്ടിൽ നിന്നും ഷാർലേ വെസ്റ്റ് ലണ്ടനിലെത്തുന്നത്. ജർമ്മനിക്ക് ലോകകപ്പ് നേടിക്കൊടുത്ത മരിയോ ഗോട്സെയുടെ ഗോളിന് വഴിയൊരുക്കിയത് ഷാർലേയാണ്.

മെയിൻസിൽ കളിയാരംഭിച്ച ഷാർലേയുടെ ആറാമത്തെ ക്ലബ്ബാണ് ഫുൾഹാം. പ്രീമിയർ ലീഗ് ഷാർലേക്ക് സുപരിചിതമാണ്. 2013 മുതൽ 2015 ചെൽസി താരമായിരുന്ന ഷാർലേ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ് കിരീടമുയർത്തിയിട്ടുണ്ട്. വോൾഫ്‌സിനൊപ്പം ജർമ്മൻ കപ്പും സൂപ്പർ കപ്പും ഉയർത്തിയ ഷാർലേ ഡോർട്ട്മുണ്ടിനൊപ്പം ജർമ്മൻ കപ്പും നേടിയിട്ടുണ്ട്. പതിനാലാം നമ്പർ അണിഞ്ഞാണ് ഷാർലേ ക്രാവെൻ കോട്ടേജിലേക്കെത്തുന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement