അവസാനം ബാഴ്സലോണ വിട്ടു, ഉംറ്റിട്ടി ഇനി സീരി എയിൽ

Newsroom

20220825 024019

ബാഴ്‌സലോണ താരം സാമുവൽ ഉംറ്റിട്ടി അവസാനം ക്ലബ് വിട്ടു. ഉംറ്റിറ്റിയെ ഇറ്റാലിയൻ ടീം ലെഷെ ആണ് സൈൻ ചെയ്തിരിക്കുന്നത്. 2023വരെയുള്ള കരാർ താരം ഇറ്റാലിയൻ ക്ലബിൽ ഒപ്പുവെക്കും. നാളെ ഉംറ്റിറ്റി തന്റെ മെഡിക്കൽ പൂർത്തിയാക്കാനായി ഇറ്റലിയിൽ എത്തും.

സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ടീമാണ് ലെഷെ. 2018 ൽ കാൽമുട്ടിന് പരിക്കേറ്റത് മുതൽ ഉംറ്റിറ്റിയുടെ കരിയർ പിറകോട്ടാണ് സഞ്ചരിക്കുന്നത്. ബാഴ്സലോണയിൽ എത്തിയ കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉംറ്റിറ്റി ഇപ്പോൾ കുറേ കാലമായി ബാഴ്സലോണ ബെഞ്ചിൽ ഇരിക്കുന്ന അവസ്ഥയിലാണ്.