എറിക് ബയി ഫ്രാൻസിൽ, ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ താരത്തെ മാഴ്സെ സ്ഥിര കരാറിൽ വാങ്ങും

Newsroom

20220825 014802

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയി ക്ലബ് വിട്ടു ഫ്രാൻസിൽ എത്തി. ഫ്രഞ്ച് ക്ലബായ മാഴ്സെ ആണ് താരത്തെ ലോണിൽ സ്വന്തമാക്കിയത്. ഇന്നലെ ഔദ്യോഗികമായ പ്രഖ്യാപനം വന്നു. ലോണിന് അവസാനം എറിക് ബയിയെ മാഴ്സെ സ്ഥിര കരാറിൽ സ്വന്തമാക്കും. മാഴ്സെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുക ആണെങ്കിൽ നിർബന്ധമായും മാഴ്സെ താരത്തെ വാങ്ങേണ്ടി വരും. 6 മില്യൺ യൂറോ അന്ന് യുണൈറ്റഡിന് ട്രാൻസ്ഫർ തുകയായും ലഭിക്കും.

20220825 014821

ഇപ്പോൾ 2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്. യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലായതാണ് താരം ക്ലബ് വിടാൻ കാരണം. ഈ സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും ബയിക്ക് അവസരം ഉണ്ടായിരുന്നില്ല.

പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിരുന്നില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.