മാർക്കോസ് ആലോൻസോയെ എത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. നേരത്തെ ആസ്പിലികേറ്റയെ എത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾ അവസാനിച്ചെങ്കിലും, ടീമിന് ആശ്വാസമായി മാർക്കോസ് ആലോൺസോയെ എത്തിക്കാനാകും എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. കോച്ച് ടൂഷൽ കൂടി സമ്മതം മൂളുന്നതോടെ കൈമാറ്റം ഉടനെ സാധ്യമായേക്കും. ഇതോടെ സ്പാനിഷ് താരത്തിന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസരവും കൈവന്നിരിക്കുകയാണ്.
നേരത്തെ പകരക്കാരെ എത്തിക്കാതെ ആലോൻസോ, ആസ്പിലികേറ്റ എന്നിവരെ വിട്ടു കൊടുക്കേണ്ട എന്നായിരുന്നു ചെൽസിയുടെ നിലപാട്. ഇടത് ബാക്ക് സ്ഥാനത്തേക്ക് ബ്രൈറ്റണിൽ നിന്നും കുക്കുറെയ്യ എത്തിയതാണ് ആലോൻസോയുടെ കൈമാറ്റത്തിൽ നിർണായകമായത്. ഉദ്ദേശിച്ച താരത്തെ എത്തിക്കാൻ സാധിച്ചതിനാൽ അലോൻസോയെ വിട്ടു കൊടുക്കാൻ ചെൽസി ബുദ്ധിമുട്ടുണ്ടാവില്ല. നിലവിൽ ജോർഡി ആൽബ മാത്രമാണ് ഇടത് ബാക്ക് സ്ഥാനത്ത് ബാഴ്‌സക്കുള്ളത്. യുവതാരം ബാൾഡെയെ അലോൻസോയെ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം പരിഗണിക്കാൻ ആയിരുന്നു സാവിയുടെ പദ്ധതി. ഇതോടെ ബാൾഡെ ലോണിൽ മറ്റ് ടീമുകളിലേക്ക് ചേക്കേറുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
പ്രീമിയർ ലീഗ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൈമാറ്റം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ ആവും ചെൽസിയും ലക്ഷ്യം വെക്കുന്നത്. അതേ സമയം താരത്തിന് ചെൽസി എത്ര തുക ആവശ്യപ്പെടും എന്നുള്ളത് വ്യക്തമായിട്ടില്ല.
Story Highlight: Barcelona are really CLOSE to signing Marcos Alonso