അറ്റലാന്റ ഗോൾകീപ്പർ പിയർലൂയിഗി ഗൊല്ലിനി ടോട്ടനത്തിൽ ചേരും. താരം സ്പർസിൽ മെഡിക്കൽ പൂർത്തിയാക്കി. ലോണിൽ ആകും അദ്ദേഹം സ്പർസിൽ എത്തുന്നത്. ലോൺ കഴിഞ്ഞ് 15 മില്യൺ ഡോളറിന് സ്പർസിന് താരത്തെ സ്വന്തമാക്കാം. 26കാരനായ താരം സ്പർസിനായി 20 മത്സരങ്ങൾ കളിച്ചാൽ അറ്റലാന്റയിൽ നിന്ന് നിർബന്ധമായും താരത്തെ സ്പർസ് വാങ്ങേണ്ടതുണ്ട്. 15 മില്യൺ ആകും അപ്പോൾ സ്പർസ് അറ്റലാന്റയ്ക്ക് നൽകേണ്ടത്.