മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രാൻസിലെ സൗഹൃദ മത്സരം ഉപേക്ഷിച്ചു

Manchester City Ruben Fooden Gundugen

ബ്രിട്ടണിലെ പുതിയ ക്വാരന്റൈൻ പ്രോട്ടോക്കോൾ കാരണം ട്രോയ്സിനെതിരെ ഫ്രാൻസിൽ നടക്കേണ്ട പ്രീ-സീസൺ ഫ്രണ്ട്‌ലി മാഞ്ചസ്റ്റർ സിറ്റി റദ്ദാക്കി. ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്ക് എത്തുന്ന എല്ലാവർക്കും ബ്രിട്ടീഷ് സർക്കാർ പുതിയ നിയമപ്രകാരം അഞ്ച് മുതൽ 10 ദിവസം വരെ വീട്ടിലോ മറ്റ് താമസ സ്ഥലങ്ങളിലോ ക്വാരന്റൈൻ നിൽക്കേണ്ടതുണ്ട്. ഇതുകൊണ്ടാണ് സിറ്റി സൗഹൃദ മത്സരം ഉപേക്ഷിച്ചത്.

സിറ്റി ഗ്രൂപ്പിനു കീഴിൽ ഉള്ള ക്ലബ് തന്നെയാണ് ട്രോയസ്. സൗഹൃദ മത്സരത്തിനു പകരം മത്സരങ്ങൾ ഒന്നും സിറ്റി ആലോചിക്കുന്നില്ല. സിറ്റിയുടെ ടീം മാഞ്ചസ്റ്ററിൽ തന്ന്ർ അവരുടെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ തുടരും. ഓഗസ്റ്റ് 7 ന് എഫ്‌എ കപ്പ് ജേതാക്കളായ ലീസസ്റ്റർ സിറ്റിക്കെതിരെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലെ കമ്മ്യൂണിറ്റി ഷീൽഡ് കളിച്ചു കൊണ്ടാണ് സിറ്റി സീസൺ ആരംഭിക്കേണ്ടത്‌.