പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ നോർവിച് സിറ്റി പരിശീലകന്റെ കരാർ പുതുക്കി

Img 20210721 232135

നോർവിച്ച് സിറ്റി പരിശീലകൻ ഡാനിയേൽ ഫാർക്ക് പുതിയ കരാർ ക്ലബിൽ ഒപ്പുവെച്ചു. നാല് വർഷത്തെക്കാണ് അദ്ദേഹം കരാർ കാലാവധി നീട്ടിയത്. 44 കാരനായ ഫാർക്ക് 2017 മെയ് മാസത്തിൽ ബോറുസിയ ഡോർട്മുണ്ടിൽ നിന്ന് ആയിരുന്നു നോർവിചിൽ എത്തിയത്.

ക്ലബ്ബിനെ തന്റെ ആദ്യ സീസണിൽ 14-ാം സ്ഥാനത്തെത്തിച്ച അദ്ദേഹം 2019ൽ നോർവിചിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചു. ആ വരവ് നീണ്ടു നിന്നില്ല എങ്കിലും കഴിഞ്ഞ സീസണിൽ ഒരിക്കൽ കൂടെ ചാമ്പ്യൻഷിപ്പിൽ അത്ഭുത പ്രകടനങ്ങൾ നടത്തി അവരെ പ്രീമിയർ ലീഗിലേക്ക് ഇപ്പോൾ തിരികെയെത്തിക്കാൻ അവർക്കായി. ഇതാണ് പുതിയ കരാർ ലഭിക്കാനുള്ള കാരണവും.

“എല്ലാ വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അവിശ്വസനീയമാംവിധം നന്ദിയുള്ളവനാണ്” എന്ന് കരാർ ഒപ്പുവെച്ച ശേഷം അദ്ദേഹം പറഞ്ഞു ‌

Previous articleആദ്യ പ്രീസീസൺ മത്സരത്തിൽ ബാഴ്സലോണക്ക് വലിയ വിജയം, റെയ് മനാജിന് ഹാട്രിക്
Next articleഅറ്റലാന്റ ഗോൾ കീപ്പർ സ്പർസിലേക്ക്