ലില്ലെ യുവതാരത്തെ സ്വന്തമാക്കി ആസ്റ്റൺ വില്ല

Staff Reporter

ലില്ലെ വിങ്ങർ അൻവർ എൽ ഖാസിയെ സ്വന്തമാക്കി ചാംപ്യൻഷിപ് ക്ലബ് ആസ്റ്റൺ വില്ല. ഒരു വർഷത്തെ ലോൺ കരാറിലാണ് താരം ആസ്റ്റൺ വില്ലയിൽ എത്തുന്നത്. ഹോളണ്ട് താരമായ എൽ ഖാസി 2016ലാണ് അയാക്സിൽ നിന്ന് ലില്ലെയിൽ എത്തിയത്.

ആസ്റ്റൺ വില്ലയുടെ പ്രീമിയർ ലീഗിലേക്കുള്ള ശ്രമങ്ങൾക്ക് എൽ ഖാസിയുടെ വരവ് പുതിയ ഊർജ്ജം നൽകും. ആസ്റ്റൺ വില്ലയിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ എത്തുന്ന അഞ്ചാമത്തെ താരമാണ് എൽ ഖാസി.