പ്രതിഷേധത്തിന് ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പൊരുതാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ. ക്ലബിന്റെ ബോഡിനെതിരയാണ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മാനേജറെ പിന്തുണക്കാൻ ക്ലബ് തയ്യാറായിരുന്നില്ല. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിറകോട്ട് അടിക്കുന്നു എന്നാണ് മാഞ്ചസ്റ്റർ ആരാധകർ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ക്ലബിന്റെ സാമ്പത്തിക വശം മാത്രമെ നോക്കുന്നുള്ളൂ എന്നും ഇവർ ആരോപിക്കുന്നു‌.

അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനിടെ ആദ്യ പ്രതിഷേധ സ്വരം ഉയരും. ബേൺലിക്കെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം. അന്ന് ആ മത്സരത്തിനിടെ ആകാശത്തിൽ പ്രതിഷേധം തീർക്കാനാണ് തീരുമാനം. ഹെലൊകോപ്റ്ററിൽ ക്ലബ് ഉടമകൾക്കെതിരെ ബാന്നർ പറത്തും.

ക്ലബ് സി ഇ ഒ എഡ് വൂഡ്വാർഡിനെ പുറത്താക്കുക, മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്നേഹിക്കുക ഉടമകളായ ഗ്ലേസേഴ്സിനെ വെറുക്കുക എന്നതാകും ബാന്നറിലെ വാക്കുകൾ.

Advertisement