നൈജീരിയൻ ദേശീയ താരം മുഹമ്മദ് ഗാമ്പൊയെ സൈൻ ചെയ്യുന്നതിൽ നിന്ന് ഈസ്റ്റ് ബംഗാൾ പിന്മാറി

- Advertisement -

ഈസ്റ്റ് ബംഗാൾ നൈജീരിയൻ സ്ട്രൈക്കറായ മൊഹമ്മദ് ഗാമ്പൊയുടെ സൈനിംഗിൽ നിന്ന് പിന്മാറിയതായി ഔദ്യോഗികമായി അറിയിച്ചു. വിസാ അനുവദിക്കാൻ താമസം പിടിക്കുന്നതിനാലാണ് ഈ കരാറിൽ നിന്ന് പിന്മാറാൻ ക്ലബ് തീരുമാനിച്ചിരുക്കുന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബായ കാനോ പില്ലേഴ്സിൽ നിന്നാണ് ഗാമ്പൊ ഇന്ത്യയിലേക്ക് എത്താനിരുന്നത്.

കാനൊ പില്ലേഴ്സിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കറിൽ ഒരാൾ കൂടിയാണ് ഗാമ്പൊ. 2006 മുതൽ ക്ലബിനൊപ്പം ഉള്ള താരം 100ൽ അധികം ഗോളുകൾ നൈജീരിയ ക്ലബിനായി നേടിയിട്ടുണ്ട്. നൈജീരിയൻ ദേശീയ ടീമിനായും പല തവണ ഗാമ്പൊ കളിച്ചിട്ടുണ്ട്. 2013ലെ കോൺഫെഡറേഷൻ കപ്പിൽ കളിച്ച നൈജീരിയൻ ടീമിന്റെ ഭാഗമായിരു‌ന്നു.

Advertisement