ആസ്റ്റൺ വില്ലയുടെ ലെഫ്റ്റ് ബാക്കായി ഇനി ലൂകാസ് ഡിഗ്നെ

905d7a90 744a 11ec 8c91 E3ff68471a70

ബാഴ്സലോണയിൽ നിന്ന് കൗട്ടീനോയെ സ്വന്തമാക്കിയതിനു പിന്നാലെ ആസ്റ്റൺ വില്ല ഒരു വലിയ സൈനിങ് കൂടെ പൂർത്തിയാക്കി. എവർട്ടന്റെ ലെഫ്റ്റ് ബാക്കായ ലൂകാസ് ഡിഗ്നെയാണ് വില്ലയിലേക്ക് എത്തിയത്. ലൂക്കാസ് ഡിഗ്‌നെയെയുടെ സൈനിംഗ് ആസ്റ്റൺ വില്ല ഔദ്യോഗികമായി അറിയിച്ചു. എവർട്ടണിൽ നിന്ന് 25 മില്യൺ പൗണ്ടിന് ആണ് താരം വില്ലയിൽ എത്തുന്നത്.

20220113 145444

ഫ്രഞ്ച് ഡിഫൻഡർ റഫ ബെനിറ്റസുമായി ഉടക്കിയതിനാൽ ആണ് ക്ലബ് വിടേണ്ടി വരുന്നത്. 2018ൽ ബാഴ്സലോണയിൽ നിന്നായിരുന്നു താരം എവർട്ടണിലേക്ക് എത്തിയത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ ലീഗ് മത്സരത്തിൽ ഡിനെയും കൗട്ടീനോയും അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleഹാരിസ് പുറത്ത്, ഖവാജ ഓപ്പൺ ചെയ്യും
Next article25 മില്യൺ നൽകി ന്യൂകാസിൽ ക്രിസ് വുഡിനെ സ്വന്തമാക്കി, റിലഗേഷൻ ഒഴിവാക്കാൻ ആകുമോ