ഞെട്ടിച്ച് ബ്രൈറ്റൺ, ബാഴ്സലോണയുടെ അൻസു ഫതിയെ സ്വന്തമാക്കി

Newsroom

Picsart 23 08 31 06 21 45 225
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ യുവതാരം അൻസു ഫതി ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് ഒപ്പം. അപ്രതീക്ഷിതമായ നീക്കത്തിന് ഒടുവിലാണ് ബ്രൈറ്റൺ അൻസു ഫതിയെ സ്വന്തമാക്കുന്നത്. ഒരു വർഷത്തെ ലോണിൽ ബ്രൈറ്റണൊലേക്ക് നീങ്ങാൻ താരം സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബൈ ക്ലോസ് ഉണ്ടാകില്ല. സീസൺ കഴിഞ്ഞാൽ താരം തിരികെ ബാഴ്സലോണയിലേക്ക് തന്നെ പോകും..

അൻസു 23 08 07 12 36 51 593

പി എസ് ജി അടക്കമുള്ള ക്ലബുകളെ മറികടന്നാണ് ബ്രൈറ്റൺ അൻസുവിനെ ടീമിലേക്ക് എത്തിച്ചത്. ബ്രൈറ്റൺ പരിശീലകൻ ഡി സെർബിയുടെ സാന്നിദ്ധ്യമാണ് സൈനിംഗ് നടക്കാൻ പ്രധാന കാരണം. അവസാന സീസണിൽ അധികം അവസരം ലഭിക്കാതിരുന്ന അൻസു സ്റ്റാർടിംഗ് ഇലവനിൽ സ്ഥിരമാകാനും ഫോം വീണ്ടെടുക്കാനുമാകും ബ്രൈറ്റൺ നീക്കത്തിലൂടെ ലക്ഷ്യമിടുക.

വലിയ പരിക്ക് മാറി വന്ന അൻസുവിന് സ്ഥിരമായി അവസരം കിട്ടാത്തത് കൊണ്ട് തന്നെ പരിക്കിനു മുന്നെയുള്ള മികവിലേക്ക് ഇനിയും എത്താനും ആയിട്ടില്ല. ബാഴ്സലോണയിൽ 2027വരെയുള്ള കരാർ അൻസു ഫതിക്ക് ഉണ്ട്. 2012 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് അൻസു ഫതി. അരങ്ങേറ്റ സമയത്ത് ബാഴ്സലോണയിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറിംഗ് റെക്കോർഡ് എല്ലാം അൻസു ഫതി തകർത്തിരുന്നു.