U17 ലോകകപ്പ് സ്ട്രൈക്കർ ഇനി ഐ എസ് എല്ലിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ ആക്രമണ നിര നയിച്ച അനികേത് ജാദവ് ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സിയാണ് അനികേത് ജാദവിനെ സ്വന്തമാക്കിയിരിക്കുന്നത്. താരവും ജംഷദ്പൂരും തമ്മിൽ കരാറി എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനൊപ്പം ഐ ലീഗിൽ ആയിരുന്നു അനികേത് കളിച്ചിരുന്നത്.

ചെന്നൈ സിറ്റിക്കെതിരായ ഇരട്ടഗോളുകളോടെ ആയിരുന്നു അനികേതിന്റെ ഐ ലീഗിലെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് ആ മികവ് അനികേതിന് തുടരാൻ ആയില്ല എങ്കിലും ഈ 18കാരൻ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി പ്രതീക്ഷകളിൽ ഒന്നാണ്. ഐ എസ് എല്ലിൽ തന്റെ മികവ് കണ്ടെത്താൻ അനികേതിന് ആകും എന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial