ആഞ്ചലോ ഗബ്രിയേലിനെ ലോണിന് അയച്ചു ചെൽസി, ലൂയിസ് ഹാൾ പാലസിൽ

Wasim Akram

Picsart 23 08 08 23 23 22 529
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്നു ഈ സീസണിൽ സ്വന്തമാക്കിയ 18 കാരനായ ബ്രസീലിയൻ വിങർ ആഞ്ചലോ ഗബ്രിയേലിനെ ലോണിന് അയച്ചു ചെൽസി. തങ്ങളുടെ തന്നെ ക്ലബ് ആയ ഫ്രഞ്ച് ലീഗ് വൺ ടീം ആയ സ്ട്രാസ്ബോർഗിലേക്ക് ആണ് താരത്തെ ചെൽസി ലോണിൽ അയച്ചത്. ഈ സീസൺ മുഴുവനും താരം ഫ്രഞ്ച് ലീഗിൽ ആവും കളിക്കുക.

ചെൽസി

പത്താമത്തെ വയസ്സിൽ സാന്റോസിൽ ചേർന്ന ആഞ്ചലോ ഗബ്രിയേൽ അവരുടെ യൂത്ത് തലത്തിലെ പ്രകടങ്ങൾ കൊണ്ടാണ് ശ്രദ്ധേയമായത്. 2020 ൽ 15 മത്തെ വയസ്സിൽ സാന്റോസ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ആഞ്ചലോ അവർക്ക് ആയി 95 മത്സരങ്ങളിൽ നിന്നു 3 ഗോളുകൾ ആണ് നേടിയത്. പ്രീ സീസണിൽ ചെൽസിക്ക് ആയി കളിക്കാൻ ഇറങ്ങിയ താരം മികവ് കാട്ടിയിരുന്നു.

ചെൽസി

അതേസമയം 18 കാരനായ ഇംഗ്ലീഷ് യുവതാരം ലൂയിസ് ഹാളിനെയും ചെൽസി ലോണിൽ അയച്ചു. പ്രീമിയർ ലീഗ് ക്ലബ് ക്രിസ്റ്റൽ പാലസിലേക്ക് ഈ സീസൺ തീരും വരെയാണ് താരത്തെ അവർ ലോണിൽ അയച്ചത്. ലെഫ്റ്റ് ബാക്ക് ആയും മധ്യനിര താരമായും കളിക്കുന്ന ലൂയിസ് ഹാൾ എട്ടാം വയസ്സ് മുതൽ ചെൽസി അക്കാദമി താരമാണ്. 2022 ൽ സീനിയർ ടീമിന് ആയി അരങ്ങേറ്റം കുറിച്ച ഇംഗ്ലണ്ട് അണ്ടർ 21 താരം ചെൽസിക്ക് ആയി 9 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.