ആൽബിയോൾ സ്പെയിനിലേക് മടങ്ങി, ഇത്തവണ വിയ്യാ റയലിലേക്ക്

na

Download the Fanport app now!
Appstore Badge
Google Play Badge 1

നാപോളിയുടെ വെറ്ററൻ ഡിഫൻഡർ റൗൾ ആൽബിയോൾ വിയ്യാ റയലിൽ ചേർന്നു. 5 മില്യൺ യൂറോയുടെ കരാറിലാണ് 33 വയസുകാരനായ ആൽബിയോൾ സ്വന്തം നാടായ സ്പെയിനിലേക് മടങ്ങുന്നത്. മുൻ റയൽ മാഡ്രിഡ് താരമാണ് ആൽബിയോൾ.

നാപോളിക്ക് വേണ്ടി 200 മത്സരങ്ങൾ കളിച്ച താരം 2013 ലാണ് റയൽ മാഡ്രിഡിൽ നിന്ന് നാപോളിയിൽ എത്തുന്നത്. ക്ലബ്ബിനോപ്പം കോപ്പ ഇറ്റാലിയ, സൂപ്പർ കോപ്പ കിരീടങ്ങളും നേടി. റോമയിൽ നിന്ന് കോസ്റ്റാസ് മനോലാസ് നേരത്തെ തന്നെ താരത്തിന്റെ പകരക്കാരനായി നാപോളിയിൽ എത്തിയിരുന്നു. 2007 മുതൽ സ്പാനിഷ് ദേശീയ ടീമിൽ അംഗമാണ് ആൽബിയോൾ. രാജ്യത്തിനായി 52 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.