120 മില്യണും തരാം, അർജന്റീനയുടെ ലോകകപ്പ് ഹീറോക്ക് ആയി ചെൽസിയുടെ അവസാന ശ്രമം

Newsroom

20230130 011051

അർജന്റീനയുടെ ലോകകപ്പ് ഹീറോയും യുവ താരവുമാഉഅ എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾ അവസാന ഘട്ടത്തിൽ.എൻസോയ്ക്ക് വേണ്ടി ബെൻഫിക ആവശ്യപ്പെട്ട 120 മില്യൺ യൂറോ തന്നെ നൽകാൻ ചെൽസി ഇപ്പോൾ തയ്യാറാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ.

എൻസോയെ 120 മില്യൺ നൽകിയാലും ഇനി ബെൻഫിക വിൽക്കുമോ എന്ന കാര്യം സംശയമാണ്. ഇപ്പോൾ എൻസോയെ വിറ്റാൽ പകരം ആരെയും സൈൻ ചെയ്യാൻ ആകില്ല എന്ന ആശങ്കയിൽ ആണ് ബെൻഫിക. എന്നാൽ ചെൽസി എൻസോയെ സ്വന്തമാക്കിയേ അടങ്ങൂ എന്ന ഉറപ്പിലാണ്.

എൻസോ 23 01 05 11 48 48 770

ചെൽസി 85 മില്യൺ യൂറോ നേരത്തെ എൻസോക്കായി ബിഡ് ചെയ്തപ്പോൾ 120 മില്യൺ വേണം എന്ന് പറഞ്ഞായിരുന്നു ബെൻഫിക ബിഡ് റിജക്ട് ചെയ്തത്‌. ബെൻഫിക എൻസോയ്ക്ക് വെച്ച് റിലീസ് ക്ലോസാണ് 120 മില്യൺ. ഈ ട്രാൻസ്ഫറിൽ ഇതിനകം തന്നെ നിരവധി താരങ്ങളെ സൈൻ ചെയ്തു കഴിഞ്ഞ ചെൽസി എത്രയും പെട്ടെന്ന് തിരികെ ഫോമിലേക്ക് എത്താൻ ആണ് ശ്രമിക്കുന്നത്.