ഒരു പന്ത് ശേഷിക്കെ ഇന്ത്യൻ വിജയം

Newsroom

Picsart 23 01 29 22 46 44 072

ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിൽ ഒരു പന്ത് ശേഷിക്കെ ഇന്ത്യ വിജയം കണ്ടു. 100 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു പന്തും 6 വിക്കറ്റും ശേഷിക്കെ ആണ് വിജയം സ്വന്തമാക്കിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 99-8 എന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 19 റൺസ് എടുത്ത സാന്റ്നർ ആയിരുന്നു ന്യൂസിലൻഡ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് രണ്ട് വിക്കറ്റും ഹാർദിക്, വാഷിങ്ടൺ, ചാഹൽ, കുൽദീപ്, ഹൂഡ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യ 23 01 29 22 46 51 695

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. വിക്കറ്റുകൾ നാലു മാത്രമെ പോയുള്ളൂ എങ്കിലും ബാറ്റിംഗ് ഈ പിച്ചിൽ അതീവ് ദുഷ്കരമായിരുന്നു. 26 റൺസ് എടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാറും 15 റൺസ് എടുത്ത് പുറത്താകാതെ നിന്ന ഹാർദ്ദിക്കും കൂടിയാണ് 19.5 ഓവറിൽ ഇന്ത്യയെ വിജയിപ്പിച്ചത്.