ആഴ്സണൽ 70 മില്യൺ വാഗ്ദാനം ചെയ്തിട്ടും കൈസെദോയെ വിട്ടു കൊടുക്കാതെ ബ്രൈറ്റൺ

Newsroom

20230130 012005

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ കൈസെദോക്ക് ആയുള്ള ശ്രമങ്ങൾ തുടരുകയാണ്. അവർ താരത്തിനായി 70 മില്യന്റെ പുതിയ ബിഡ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആ ബിഡും സ്വീകരിക്കൺ ബ്രൈറ്റൺ ഒരുക്കമല്ല. 70 മില്യണ് ഒന്നിം കഒസെദോയെ വിൽക്കേണ്ട കാര്യമില്ല എന്നാണ് ബ്രൈറ്റന്റെ നിലപാട്. ഇനി രണ്ട് ദിവസം മാത്രമേ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഉള്ളൂ. ആഴ്സണൽ പുതിയ ബിഡ് സമർപ്പിക്കുമോ എന്നത് കണ്ടറിയണം.

കൈസെദോ 23 01 27 19 00 17 047

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രൈറ്റൺ താരമായ ട്രൊസാർഡിനെ സ്വന്തമാക്കിയ ആഴ്സണലിന് ഒരു ബ്രൈറ്റൺ താരത്തെ കൂടെ നൽകാനും ബ്രൈറ്റൺ ആഗ്രഹിക്കുന്നില്ല. ഈ നീക്കം നടന്നാൽ ബ്രൈറ്റന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് അത് തിരിച്ചടിയാകും.