റാബിയോയും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലെത്താൻ സാധ്യതയില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ മധ്യനിരയിലേക്ക് എത്തുമെന്ന് കരുതിയ റാബിയോ ക്ലബിലേക്ക് എത്തിയേക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡും റാബിയോയും തമ്മിലുള്ള ചർച്ചകൾ എവിടെയും എത്താതെ ഇരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. റാബിയോ ചോദിക്കുന്ന വേതനം ഒരിക്കലും നൽകാൻ ആവാത്ത സാലറി ആണെന്ന് മാഞ്ചസ്റ്റർ കരുതുന്നു. അതുകൊണ്ട് തന്നെ ക്ലബ് ഈ ട്രാൻസ്ഫറിൽ നിന്ന് പിറകോട്ട് പോവുകയാണ്.

റാബിയോക്ക് പകരം മാഞ്ചസ്റ്റർ മറ്റു മധ്യനിര താരങ്ങളിലേക്ക് ശ്രദ്ധ മാറ്റി എന്നും റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 27കാരനായ ഫ്രഞ്ച് താരം അഡ്രിയൻ റാബിയോ ഇതോടെ യുവന്റസിൽ തുടരാൻ ഉള്ള സാധ്യത കൂടുകയാണ്. റാബിയോയെ വിൽക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു യുവന്റസ്. യുവന്റസ് വിടാൻ ഏറെ കാലമായി ശ്രമിക്കുന്ന താരമാണ് റാബിയോ.

Story Highlight; Adrien Rabiot’s salary requests are considered crazy by Man United.