പി എസ് ജിയിൽ നിന്നും കെഹറെ എത്തിക്കാൻ വെസ്റ്റ്ഹാം

Nihal Basheer

20220816 232139
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ ജർമൻ പ്രതിരോധ താരം തിലോ കെഹറെ ടീമിൽ എത്തിക്കാൻ വെസ്റ്റ്ഹാം. ഏകദേശം പന്ത്രണ്ട് മില്യൺ യൂറോയാണ് കൈമാറ്റ തുക. താരത്തെ നോട്ടമിട്ടിരുന്ന സെവിയ്യയെ മറികടന്ന് സ്വന്തമാക്കാൻ വെസ്റ്റ്ഹാമിനായി. മെഡിക്കൽ പരിശോധനകൾക്കായി താരം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഡോവ്സൻ അടക്കമുള്ള പ്രതിരോധ താരങ്ങൾ പരിക്കിന്റെ പിടിയിൽ ആവുകയും ഡിയോപ്പിനെ ഫുൽഹാമിന് കൈമാറുകയും ചെയ്തതോടെ പിൻനിരയിൽ താരങ്ങൾക്ക് ക്ഷാമം നേരിടുന്ന വെസ്റ്റ്ഹാമിന് ആശ്വാസമാണ് ഇരുപത്തഞ്ചുകാരന്റെ വരവ്.

ഷാൽകെ യൂത്ത് ടീമിലൂടെ വളർന്ന താരം അവരുടെ സീനിയർ ടീമിനായും അരങ്ങേറി. തുടർന്ന് 2018 പിഎസ്ജി കെഹറെ സ്വന്തമാക്കി. മുപ്പത് മില്യണിൽ അധികം നൽകിയാണ് താരത്തെ ഫ്രഞ്ച് ടീം സ്വന്തമാക്കിയത്. നാല് സീസണുകളിലായി നൂറ്റിമുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്ന പിഎസ്ജിയുടെ പദ്ധതികളിൽ താരത്തിന് സ്ഥാനം ഇല്ലായിരുന്നു. സ്ക്രിനിയർ അടക്കമുള്ള താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി ശ്രമിക്കുന്നും ഉണ്ട്. ജർമനിക്ക് വേണ്ടി ഇരുപത് മത്സരങ്ങളിൽ ദേശിയ ജേഴ്‌സിയും അണിഞ്ഞിട്ടുണ്ട്.

Story Highlight: West Ham are close to complete Thilo Kehrer deal with PSG.