15 മില്യണിൽ കുറഞ്ഞ ഓഫറുമായി ആരും വൈനാൾഡത്തെ തേടി വരേണ്ട

ലിവർപൂൾ മധ്യനിര താരം വൈനാൾഡത്തെ ബാഴ്സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും താരത്തെ ലഭിക്കണം എങ്കിൽ വലിയ ഓഫർ തന്നെ നൽകേണ്ടതുണ്ട് എന്ന് ക്ലബ് വ്യക്തമാക്കി. 15 മില്യണേക്കാൾ കൂടിയ ഓഫർ വന്നാലെ വൈനാൾഡത്തെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കു എന്നാണ് ലിവർപൂൾ പറയുന്നത്. താരത്തെ ക്ലബിൽ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് ക്ലോപ്പും പറഞ്ഞു.

റൊണാൾഡ് കോമാന്റെ കീഴിൽ പുതിയ ഒരു ബാഴ്സലോണയെ തന്നെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ബാഴ്സലോണ പക്ഷെ ഇതുവരെ വൈനാൽഡത്തിനായി ഔദ്യോഗിക ഓഫർ സമർപ്പിച്ചിട്ടില്ല. മ്വൈനാൾഡം ബാഴ്സലോണയിലേക്ക് പോകാൻ ഒരുക്കമാണ് എന്ന് സമ്മതിച്ചിട്ടുണ്ട്. വൈനാൽഡത്തെ വിറ്റാൽ മാത്രമേ ലിവർപൂൾ തിയാഗോ അൽകാന്ററെയെ ആൻഫീൽഡിലേക്ക് എത്തിക്കാൻ സാധ്യതയുള്ളൂ. 29കാരനായ വൈനാൾഡം 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടിയിട്ടുണ്ട്.

Previous articleഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്
Next articleഓസ്ട്രേലിയൻ സെന്റർ ബാക്കിനെ സ്വന്തമാക്കി ഒഡീഷ എഫ് സി