ഓസ്ട്രേലിയൻ സെന്റർ ബാക്കിനെ സ്വന്തമാക്കി ഒഡീഷ എഫ് സി

- Advertisement -

ഒരു ഓസ്ട്രേലിയൻ താരം കൂടെ ഐ എസ് എല്ലിൽ എത്തിയിരിക്കുകയാണ്‌. ഒഡീഷ എഫ് സിയാണ് ഓസ്ട്രേലിയൻ സെന്റർ ബാക്കായ ജേക്കബ് ട്രാറ്റിനെ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. 26കാരനായ താരം ഒഡീഷ എഫ് സിയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. സിഡ്നി എഫ് സിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ് ജേക്കബ്. ഓസ്ട്രേലിയയിലെ പല പ്രമുഖ ക്ലബുകൾക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്‌.

സിഡ്നി എഫ് സിയുടെ സീനിയർ ടീം, വെല്ലിംഗ്ടൺ ഫീനിക്സ്, സതർലാണ്ട് ഷാർക്സ്, പെർത്ത് ഗ്ലോറി എന്നീ ടീമുകളുടെ ഒക്കെ ഭാഗമായിരുന്നു. ജേക്കബിനെ സ്വന്തമാക്കിയത് സന്തോഷം ഉണ്ട് എന്നും താരത്തിന്റെ വരവ് ഒഡീഷ ടീമിനെ ശക്തമാക്കും എന്നും ഒഡീഷയുടെ പുതിയ പരിശീലകൻ സ്റ്റുവർട്ട് ബാക്സ്റ്റർ പറഞ്ഞു. പരിശീലകൻ സ്റ്റുവർട് ബക്സ്റ്ററിന്റെ കീഴിൽ പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് എന്ന് കരാർ ഒപ്പുവെച്ച ശേഷം ജേക്കബും പറഞ്ഞു.

Advertisement