ട്രയോരയെ സ്വന്തമാക്കാൻ ക്ലോപ്പും ലിവർപൂളൂം

- Advertisement -

വോൾവ്സിൽ ഗംഭീര പ്രകടനം നടത്തുന്ന അഡാമെ ട്രയോരെയെ സ്വന്തമാക്കാൻ ലിവർപൂളും രംഗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ജർമ്മൻ ക്ലബ് ബയേൺ മ്യൂണിച്ച് എന്നിവർക്കൊക്കെ ഒപ്പം ഇപ്പോൾ ക്ലോപ്പിന്റെ ലിവർപൂളും ട്രയോരെയെ തേടി ഇറങ്ങിയിരിക്കുകയാണ്. ക്ലോപ്പ് ട്രയോരെയെ വേണമെന്ന് ലിവർപൂളിനോട് ആവശ്യപ്പെട്ടതായി സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സലാ, മാനേ, ഫർമീനോ സഖ്യത്തിനൊപ്പം ട്രയോരെ കൂടെ ആയാൽ ലിവർപൂളിന്റെ അറ്റാക്ക് ഏതു ഡിഫൻസിന്റെയും പേടി സ്വപ്നമായി മാറിയേക്കും. ഈ സീസണിൽ വോൾവ്സിൻ വേണ്ടി ഗംഭീര പ്രകടനം തന്നെ ട്രയോരെ നടത്തിയിരുന്നു. താരത്തിന്റെ വേഗത പ്രീമിയർ ലീഗിലെ ഡിഫൻസുകളെ ഒക്കെ വെള്ളം കുടിപ്പിക്കുകയും ചെയ്തിരുന്നു.

മുൻ ബാഴ്സലോണ അക്കാദമി താരമാണ് ട്രയോരെ. 23കാരനായ ട്രയോരക്ക് വോൾവ്സിൽ ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കി ഉണ്ട്. അതുകൊണ്ട് തന്നെ വലിയ തുക നൽകിയാലെ വോൾവ്സ് താരത്തെ വിട്ടു നൽകാൻ സാധ്യതയുള്ളൂ. മുമ്പ് ആസ്റ്റൺ വില്ലയ്ക്കായും മിഡിൽസ്ബ്രോയ്ക്കായും ട്രയോരെ കളിച്ചിട്ടുണ്ട്.

Advertisement