അവസാന രണ്ട് മിനുട്ടിൽ ഒരു വൻ തിരിച്ചുവരവ്

- Advertisement -

ബുണ്ടസ് ലീഗയിൽ ഇന്ന് നടന്ന എഫ് സി കൊളിനെയും ഫോർച്യുണയും തമ്മിൽ നടന്ന മത്സരം സംഭവ ബഹുലമായിരുന്നു. 88ആം മിനുട്ടിൽ വരെ രണ്ട് ഗോളിന് പിറകിൽ ആയിരുന്നു കൊളിനെ അവസാന രണ്ട് മിനുട്ടിൽ തിരിച്ചടിച്ച് 2-2ന്റെ സമനില സ്വന്തമാക്കുന്നത് ജർമ്മനിയിൽ കാണാൻ ആയി. സ്വന്തം ഗ്രൗണ്ടിൽ പതറുന്ന കൊളിനെയെ ആണ് ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ കണ്ടത്.

41ആം മിനുട്ടിൽ കരമനിലൂടെ ഫോർച്യുണ ലീഡ് എടുത്തു. 59ആം മിനുട്ടിൽ തിരികെ ഒപ്പം എത്താൻ കൊളിനെയ്ക്ക് ഒരു പെനാൾട്ടി ലഭിച്ചു. പക്ഷെ പെനാൾട്ടി എടുത്ത ഉത്തിന് പിഴച്ചു. 61ആം മിനുട്ടിൽ തൊമിയിലൂടെ ഫോർച്യുണ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ആ രണ്ട് ഗോളിന്റെ ലീഡ് 88ആം മിനുട്ട് വരെ തുടർന്നു. 88ആം മിനുട്ടിൽ മൊഡെസ്റ്റയുടെ ഫിനിഷിൽ കൊളിന് തിരിച്ചടി തുടങ്ങി. ഇഞ്ച്വറി ടൈമിൽ കോർഡോബയിലൂടെ വിജയ ഗോളും.

34 പോയന്റുള്ള കൊളിൻ പത്താം സ്ഥാനത്തും 24 പോയന്റുള്ള ഫോർച്യുണ 16ആം സ്ഥാനത്തുമാണ് ഉള്ളത്.

Advertisement