ഉമിനീർ ഉപയോഗം നിരോധിച്ചത് ഫാസ്റ്റ് ബൗളർമാർക്ക് വമ്പൻ തിരിച്ചടിയാണെന്ന് ഇർഫാൻ പഠാൻ

- Advertisement -

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച നടപടിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചത് ഫാസ്റ്റ് ബൗളർമാർക്ക് വമ്പൻ തിരിച്ചടിയാണെന്നും ഇർഫാൻ പഠാൻ പറഞ്ഞു. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

ടെസ്റ്റ് മത്സരങ്ങളിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിക്കുന്നത് ബൗളർമാരെ ബുദ്ധിമുട്ടു ആകുമെന്നും അത്കൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ ബൗളർമാരെ തുണയ്ക്കുന്ന പിച്ചുകൾ വേണമെന്നും ഇർഫാൻ പഠാൻ ആവശ്യപ്പെട്ടു. ടെസ്റ്റ് മത്സരത്തിനിടെ പന്ത് ഷൈൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് സിങ് ബൗളിങ്ങിനെ സ്വാധീനിക്കുമെന്നും ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

Advertisement