ക്രസന്റ് ഫുട്ബോൾ 2020 ഫൈനൽ ഇന്ന്

- Advertisement -

ക്രസന്റ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 27മത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന് നടക്കും. ആതിഥേയരായ ക്രസന്റ് കൊട്ടക്കാവയലും സോൾജ്യേഴ്‌സ്വും ആരാമ്പ്രവും തമ്മിലാണ് ഫൈനൽ പോരാട്ടം. ഇന്ന് രാത്രി 8 മണിക്ക് കൊടുവള്ളി കൊട്ടക്കാവയൽ ക്രസന്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.

സെമിയിൽ ലൈറ്റ്നിങ് കൊടുവള്ളിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സോൾജ്യേഴ്‌സ് ആരാമ്പ്രം ഫൈനൽ ഉറപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ അമിഗോസ് നീലേശ്വരത്തെ ടോസിലൂടെ പരാജയപ്പെടുത്തിയാണ് ക്രസന്റ് കൊട്ടക്കാവയൽ ഫൈനലിൽ എത്തിയത്.

Advertisement