“താൻ ബയേൺ വിടുമെന്ന് പറഞ്ഞിട്ടേയില്ല” – തിയാഗോ

- Advertisement -

ബയേൺ മധ്യനിര താരം തിയാഗോ അൽകാന്റ്ര ക്ലബ് വിടുനമെന്ന വാർത്തകൾ തള്ളി രംഗത്ത്. താൻ ബയേൺ വിടുമെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. നിങ്ങൾ മാധ്യമങ്ങൾ ആണ് ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നത് എന്ന് തിയാഗോ പറഞ്ഞു. എല്ല വർഷവും നിങ്ങൾ എന്നെ ഒരോ ക്ലബിലേക്കും അയക്കുക ആണെന്നും തിയാഗോ പരിഹസിച്ചു.

താൻ ഇപ്പോൾ ബയേൺ താരമാണ്. അതിൽ മാത്രമാണ് തന്റെ ശ്രദ്ധ. ഭാവിയെ കുറിച്ച് തനിക്ക് ആശങ്ക ഒന്നുമില്ല എന്നും തിയാഗോ പറഞ്ഞു. എന്നാൽ തിയാഗോ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട് എന്ന് ബയേൺ മ്യൂണിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ തിയാഗോ അൽകാന്റ്രയുമായി ചർച്ചകൾ നടത്തുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും തിയാഗോക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ബയേണുമായി കരാർ ചർച്ചകളിൽ ഉടക്കി നിൽകുകയാണ് തിയാഗോ. അടുത്ത സീസണോടെ തിയാഗോയുടെ ബയേൺ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്.

അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്. ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒപ്പം ഉണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ് തിയാഗോ. മുമ്പ് ബാഴ്സലോണക്കായും താരം കളിച്ചിട്ടുണ്ട്.

Advertisement