സുവാരസിനെ തേടി യുവന്റസും രംഗത്ത്

- Advertisement -

ബാഴ്സലോണ ക്ലബ് വിടാൻ ഒരുങ്ങുന്ന സുവാരസിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് രംഗത്ത്. യുവന്റസ് ഇതിനകം തന്നെ ബാഴ്സലോണയുമായി ചർച്ചകൾ ആരംഭിച്ചു. ക്ലബ് വിട്ട ഹിഗ്വയിന് പകരക്കാരനായാണ് യുവന്റസ് സുവാരസിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. സുവാരസിനോട് പുതിയ ക്ലബ് കണ്ടെത്താം ബാഴ്സലോണ നിർദ്ദേശം നൽകിയിരുന്നു.

സുവാരസ് തന്റെ ടീമിൽ ഉണ്ടാകില്ല എന്ന് ബാഴ്സലോണയുടെ പുതിയ പരിശീലകൻ കോമാൻ പറഞ്ഞത്‌ ആണ് സുവാരസ് ക്ലബിന് പുറത്ത് പോകേണ്ടി വരുന്നതിന്റെ കാരണം. സുവാരസിനായി അയാക്സ് രംഗത്ത് ഉണ്ട് എങ്കിലും താരം യൂറോപ്പിലെ വലിയ ലീഗിൽ ഒന്നിൽ തുടരാൻ ആണാഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ യുവന്റസിന്റെ ഓഫർ താരം പരിഗണിക്കും. 2014ൽ ആയിരുന്നു സുവാരസ് ബാഴ്സലോണയിൽ എത്തിയത്. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.

Advertisement