മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ സെപ്റ്റംബർ 2 മുതൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സീസണായുള്ള ഒരുക്കം സെപ്റ്റംബർ 2ന് ആരംഭിക്കും. യുറോപ്പ ലീഗ് സെമി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ടീമുകളെക്കാൾ ഒരഴ്ച അധികം വിശ്രമിച്ചാകും പരിശീലനത്തിന് എത്തുന്നത്. സെപ്റ്റംബർ 2ന് താരങ്ങൾ ഒക്കെ കാരിങ്ടണിൽ മടങ്ങി എത്തും. കൊറോണ പരിശോധനകൾക്ക് ശേഷമാകും പരിശീലനത്തിന് ചേരുക. ഇന്റർനാഷണൽ മത്സരങ്ങൾ ഉള്ളതിനാൽ പ്രമുഖ താരങ്ങളൊക്കെ ടീമൊനൊപ്പം ചേരാൻ സെപ്റ്റംബർ 8 എങ്കിലും ആകും.

പരിക്ക് ആയതിനാൽ റാഷ്ഫോർഡും കൊറോണ ആയതിനാൽ പോഗ്ബയും വൈകി മാത്രമെ ക്യാമ്പിൽ എത്തുകയുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരാഴ്ച വൈകി മാത്രമെ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നുള്ളൂ. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ആകും യുണൈറ്റഡ് നേരിടുക. ഇതിനു മുന്നോടിയായി രണ്ട് പ്രീസീസൺ മത്സരങ്ങൾ യുണൈറ്റഡ് കളിക്കും. പുതിയ സൈനിംഗ് ഒന്നും ഇല്ലാത്തത് പ്രീസീസൺ ആരംഭിക്കുമ്പോഴും യുണൈറ്റഡ് ക്യാമ്പിൽ നിരാശ ഉയർത്തുന്നുണ്ട്.

Advertisement