സ്പാനിഷ് ഗോൾ കീപ്പറെ റാഞ്ചാൻ റോമ

സ്പാനിഷ് ടീമായ റയൽ ബെറ്റിസിന്റെ ഗോൾ കീപ്പറെ റാഞ്ചാൻ ഇറ്റാലിയൻ ക്ലബ്ബായ റോമ. റയൽ ബെറ്റിസിന്റെ പൗ ലോപ്പസിനെയാണ് റോമ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. 18 മില്ല്യൺ യൂറോ നൽകിയാകും ഈ 24 കാരനെ റോമ ടീമിലെത്തിക്കുക.

എസ്പന്യോളിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ റയൽ ബെറ്റിസിൽ എത്തിയ ലോപ്പസ് കഴിഞ്ഞ സീസണിൽ 35 മത്സരങ്ങളിൽ കളിച്ചിരുന്നു. സ്പെയിനിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായി മാറാൻ ലോപ്പസിന് സാധിച്ചു. കെപ്പക്കും ഡി ഹെയക്കും പിന്നിൽ സ്പാനിഷ് ടീമിന്റെ മൂന്നാം നമ്പർ ഗോളി ലോപ്പസ് തന്നെയാണ്.

Previous article“റൊണാൾഡോക്ക് ഒപ്പം കളിക്കാം എന്നത് തന്റെ തീരുമാനത്തെ സ്വാധീനിച്ചു “
Next article“മെസ്സിയെ തടയാൻ ആകില്ല” ബ്രസീൽ പരിശീലകൻ