“മെസ്സിയെ തടയാൻ ആകില്ല” ബ്രസീൽ പരിശീലകൻ

നാളെ നടക്കുന്ന കോപ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി മെസ്സി ആയിരിക്കും എന്ന് സമ്മതിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ. അർജന്റീനയിൽ ഏറെ താരങ്ങൾ ഉണ്ടെങ്കിലും മെസ്സിയെ തടയാൻ ആകില്ല എന്ന് ടിറ്റെ സമ്മതിച്ചു. മെസ്സിയുടെ വേഗത കുറക്കാനും മെസ്സിയുടെ താളം തെറ്റിക്കാനും ശ്രമിക്കാം എന്നേ ഉള്ളൂ. അദ്ദേഹത്തെ തടയുക അസാധ്യമാണ് പറഞ്ഞു.

ബ്രസീൽ ടീമിൽ കൗട്ടീനോയും അതുപോലെ ആണെന്ന് ബ്രസീൽ പരിശീലകൻ പറഞ്ഞു. നെയ്മറിന്റെ അഭാവത്തിൽ ഇപ്പോൾ കൗട്ടീനോ ആണ് ബ്രസീലിന്റെ പ്രധാന താരം. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ വിജയിച്ച് അർജന്റീനയ്ക്ക് എതിരെ സമീപകാലത്തായുള്ള നല്ല റെക്കോർഡ് തുടരാമെന്നാണ് ടിറ്റെ കരുതുന്നത്. മത്സരത്തെ ഓർത്ത് തനിക്ക് ഉറക്ക് ലഭിക്കുന്നില്ല എന്നും ടിറ്റെ പറഞ്ഞു.

Previous articleസ്പാനിഷ് ഗോൾ കീപ്പറെ റാഞ്ചാൻ റോമ
Next articleഞെട്ടിച്ച് തുടങ്ങിയ ഹാരിസിനെ പാഠം പഠിപ്പിച്ച് ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ