സ്മാളിംഗിനെ സ്വന്തമാക്കാൻ എവർട്ടൺ ശ്രമം, ഓഫർ നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ ശ്രമം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയറിനെ സെന്റർ ബാക്കായി ടീമിൽ എത്തിച്ചിരുന്നു. ഇതാണ് സ്മാളിങിനു വേണ്ടി ശ്രമിക്കാൻ എവർട്ടണെ പ്രചോദിപ്പിച്ചത്. എന്നാൽ എവർട്ടൺ നൽകിയ ഓഫർ യുണൈറ്റഡ് നിരസിച്ചു.

സ്മാളിങിനെ ടീമിലെ പ്രധാനിയായാണ് കണക്കാക്കുന്നത് എന്നും താരത്തെ വിൽക്കാൻ ആലോചിക്കുന്നില്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് എവർട്ടണെ അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അവസാന 9 വർഷമായി ഉള്ള താരമാണ് സ്മാളിംഗ്. ക്ലബ് താരത്തെ വിൽക്കുന്നില്ല എങ്കിലും സ്മാളിംഗ് യുണൈറ്റഡിൽ ആദ്യ ഇലവനിൽ ഇത്തവണ അധികം ഉണ്ടായേക്കില്ല. മഗ്വയറിനെയും ലിൻഡെലോഫിനെയും ആണ് പരിശീലകൻ സോൾഷ്യാർ സെന്റർ ബാക്ക് കൂട്ടുകെട്ടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Advertisement