ഡാനി വെൽബെക്ക് ഇനി വാട്ട്ഫോഡിൽ

- Advertisement -

ഫ്രീ ഏജന്റ് ഡാനി വെൽബെക്കിനെ സ്വന്തമാക്കിയ വിവരം വാട്ട്ഫോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ജൂണിൽ ആഴ്സണലുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം ഫ്രീ ഏജന്റ് ആയി പ്രീമിയർ ലീഗ് ക്ലബ്ബായ വാട്ട്ഫോഡിൽ ചേരുന്നത്.

28 വയസുകാരനായ ഡാനി വെൽബെക്ക് മഞ്ചെസ്റ്റർ യുണൈറ്റഡ് അകാദമിയിലൂടെയാണ് ഫുട്‌ബോളിലേക് എത്തുന്നത്. 2001 മുതൽ യുണൈറ്റഡിൽ എത്തിയ താരം 2008 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 2014 വരെ ഓൾഡ് ട്രാഫോഡിൽ തുടർന്ന താരം പിന്നീട് ആഴ്സണലിൽ എത്തി. 2019 വരെ താരം ഗണ്ണേഴ്‌സിൽ തുടർന്ന്. മികച്ച കളിക്കാരൻ ആയിട്ടും തുടർച്ചയായ പരിക്കുകൾ താരത്തിന് വിനയായിരുന്നു. 2011 ൽ താരം ഇംഗ്ലണ്ട് ദേശീയ ടീമിലും ആദ്യമായി കളിച്ചു.

Advertisement