സ്മാളിങ്ങും യുണൈറ്റഡിന് പുറത്തേക്ക്, ലോണിൽ പോകുക ഇറ്റാലിയൻ ക്ലബ്ബിലേക്ക്‌

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് ലോണിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയിൽ ചേർന്നേക്കും. ഒലെയുടെ പ്ലാനിൽ ഇല്ലെന്ന് ഉറപ്പായതോടെയാണ് താരം ലോണിൽ ഇറ്റാലിയൻ ലീഗിലേക്ക് മാറാൻ തീരുമാനിച്ചത്. ഹാരി മഗ്വയർ ടീമിൽ എത്തിയതും താരത്തിന് തിരിച്ചടിയായി.

ഒരു സീസണിലേക്ക് ലോണിലാണ് താരം ഓൾഡ് ട്രാഫോഡ് വിടുക. 29 വയസുകാരനായ താരം 2010 മുതൽ യുണൈറ്റഡ് ടീം അംഗമാണ്. നിലവിൽ യുണൈറ്റഡ് ടീമിലെ ഏറ്റവും സീനിയർ അംഗങ്ങളിൽ ഒരാളാണ് സ്മാളിംഗ്. ഫുൾഹാമിൽ നിന്നാണ് താരം യുണൈറ്റഡിൽ എത്തിയത്. യുണൈറ്റഡിന് ഒപ്പം 2 പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു യൂറോപ്പ ലീഗും താരം നേടി. കൂടാതെ എഫ് എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

Previous articleതന്റെ കഴുത്തില്‍ പന്ത് കൊണ്ടപ്പോള്‍ ശേഷം ഫില്‍ ഹ്യൂജ്സിന്റെ ഓര്‍മ്മകള്‍ വന്നെത്തിയെന്ന് സ്റ്റീവ് സ്മിത്ത്
Next articleകേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ സെപ്റ്റംബർ നാലു മുതൽ, ദുബായ് മലയാളികൾക്ക് ഫുട്ബോൾ വിരുന്ന്