ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ സ്പർസിന്റെ റൈറ്റ് ബാക്ക് സെർജ് ഒറിയെർ ക്ലബ് വിടാൻ സാധ്യത. ഒറിയെറിനായി എ സി മിലാൻ ആണ് രംഗത്തുള്ളത്. മിലാന്റെ ക്ലബ് തലപ്പത്ത് ഉള്ള മാൾദിനി തന്നെ ഒറിയറുമായി തങ്ങൾ ചർച്ചകൾ നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കി. അവസാന മൂന്ന് വർഷമായി സ്പർസിനൊപ്പം ഒറിയർ ഉണ്ട്. എന്നാൽ സ്പർസ് വിടാൻ താരം താല്പര്യപ്പെടുന്നതായാണ് ഇപ്പോൾ വിവരങ്ങൾ. മൗറീനോ ആദ്യ ഇലവനിൽ സ്ഥിരമായി കളിപ്പിക്കാത്തത് ആണ് ഒറിയർ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള കാരണം.
2017ൽ പി എസ് ജിയിൽ നിന്നാണ് താരം സ്പർസിൽ എത്തിയത്. പി എസ് ജിക്ക് ഒപ്പം പത്ത് കിരീടങ്ങൾ ഒറിയർ നേടിയിട്ടുണ്ട്. എന്നാൽ സ്പർസിൽ എത്തിയ ശേഷം ഒരു കിരീടം പോലും നേടാൻ ഒറിയെക്കായില്ല. ഈ സീസണിൽ പ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു എ സി മിലാൻ ടീം കാഴ്ചവെച്ചത്. ടീം ശക്തമാക്കുന്നതിന്റെ ഭഗാമായാണ് എ സി മിലാൻ ഈ സൈനിംഗിന് ഒരുങ്ങുന്നത്.