ലങ്ക പ്രീമിയർ ലീഗിൽ താൻ പങ്കെടുക്കുന്നില്ലെന്ന് ഇർഫാൻ പഠാൻ

- Advertisement -

ഈ വർഷം ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ലങ്ക പ്രീമിയർ ലീഗിൽ താൻ പങ്കെടുക്കുമെന്ന് വാർത്തകൾ തെറ്റാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഇർഫാൻ പഠാൻ. കഴിഞ്ഞ ദിവസം ലങ്ക പ്രീമിയർ ലീഗിനുള്ള 70 അംഗ പ്ലയെർ ഡ്രാഫ്റ്റിൽ ഇർഫാൻ പഠാനും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ശരിയല്ലെന്ന് പറഞ്ഞാണ് പഠാൻ രംഗത്തെത്തിയത്.

എന്നാൽ തനിക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടെന്നും ഇർഫാൻ പഠാൻ പറഞ്ഞു. നേരത്തെ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ ബി.സി.സി.ഐ അനുമതി നൽകണമെന്ന ആവശ്യവുമായി ഇർഫാൻ പഠാൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് സജീവ ക്രിക്കറ്റിൽ നിന്ന് ഇർഫാൻ പഠാൻ വിരമിക്കൽ പ്രഖ്യാപിച്ചത്.

Advertisement