ചെൽസി നൽകിയ പുതിയ കരാറും സ്വീകരിക്കാതെ വില്യൻ

- Advertisement -

ചെൽസി താരം വില്യൻ ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ചെൽസി താരത്തിനായി മുന്നോട്ട് വെച്ച പുതിയ ഓഫറും താരം നിരസിച്ചിരിക്കുകയാണ്. ഈ മാസത്തോടെ വില്യന്റെ ചെൽസിയുമായുള്ള കരാർ അവസാനിക്കും. വില്യനെ നിലനിർത്താൻ ലമ്പാർഡ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും താരം ക്ലബും ഇംഗ്ലണ്ടും വിടാൻ ആണ് ആഗ്രഹിക്കുന്നത്. ബയേണ് എതിരായ മത്സരം കഴിഞ്ഞ ശേഷം താൻ ഏത് ക്ലബിലേക്ക് പോകും എന്ന് വില്യൻ വ്യക്തമാക്കും.

ബാഴ്സലോണയിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ വില്യൻ പോകും എന്നാണ് കരുതപ്പെടുന്നത്. ഇതുവരെ ബാഴ്സലോണ താരത്തിനായി ഓഫർ ഒന്നും വെച്ചിട്ടില്ല. എന്നാൽ ആഴ്സണൽ വില്യനുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത്ര കാലവും വൈരികളായ ആഴ്സണലിലേക്ക് വില്യൻ പോകാൻ സാധ്യതയില്ല. അവസാന ഏഴു വർഷമായി വില്യൻ ചെൽസിക്ക് ഒപ്പം ഉണ്ട്.

Advertisement