സാഞ്ചോയുടെ ഭാവി യൂറോ കപ്പിന് മുമ്പ് തീരുമാനമായേക്കും, 2026വരെയുള്ള കരാർ വാഗ്ദാനം ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡും ജേഡൻ സാഞ്ചോയുമായുള്ള കരാർ ചർച്ചകൾ പുനരാരംഭിച്ചു എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ തന്നെ പറഞ്ഞിരിക്കുകയാണ്‌. യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം എടുക്കാൻ ആണ് സാഞ്ചോ ഉറപ്പിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 2026വരെയുള്ള കരാർ ആണ് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. 80-95മില്യൺ വരെയാണ് ഡോർട്മുണ്ട് താരത്തിനായി ആവശ്യപ്പെടുന്നത്.

കഴിഞ്ഞ സീസണിൽ 120 മില്യൺ ആയിരുന്നു ഡോർട്മുണ്ട് ആവശ്യപ്പെട്ടിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സമ്മറിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു സാഞ്ചോ. കഴിഞ്ഞ സീസണിൽ ഇരു ക്ലബുകളും തമ്മിൽ നീണ്ട കാലം ചർച്ചകൾ നടന്നിട്ടും മാഞ്ചസ്റ്ററിലേക്ക് സാഞ്ചോ എത്തിയിരുന്നില്ല. എന്നാൽ ഈ ട്രാൻസ്ഫർ ചർച്ചകൾ കേട്ടു മടുത്ത യുണൈറ്റഡ് ആരാധകർ സാഞ്ചോ കരാർ ഒപ്പിവെച്ചാൽ അല്ലാതെ ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ കാര്യമാക്കി എടുക്കില്ല എന്ന ഭാവത്തിലാണ്.

എന്നാൽ സാഞ്ചൊ തന്റെ കരാറിന്റെ അവസാന രണ്ട് വർഷത്തിലേക്ക് കടന്നതിനാൽ 80 മില്യൺ നൽകിയാൽ സാഞ്ചോയെ വിൽക്കാൻ ഡോർട്മുണ്ട് തയ്യാറാണ്. താരവും യുണൈറ്റഡിൽ വരാൻ ആണ് ആഗ്രഹിക്കുന്നത്. അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രൂണോ ഫെർണാണ്ടസിനെ മാത്രം ആശ്രയിക്കുന്ന യുണൈറ്റഡഎ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ സാഞ്ചോയുടെ വരവ് കൊണ്ട് സാധിക്കും. വലതു വിങ്ങർ എന്ന യുണൈറ്റഡിന്റെ ആഗ്രഹവും സാഞ്ചോ വന്നാൽ നടക്കും. എന്നാൽ ഡോർട്മുണ്ടുമായി കരാർ ചർച്ചകൾ ഒട്ടും എളുപ്പമല്ല എന്നാണ് മുൻ കാല അനുഭവങ്ങൾ യുണൈറ്റഡിന് കാണിച്ചു തന്നിട്ടുള്ളത്.