ഡോർട്ട്മുണ്ടിന്റെ മൊറോക്കൻ താരം ഹക്കിമിയെ തിരികെ എത്തിക്കാൻ റയൽ മാഡ്രിഡ്

- Advertisement -

ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും മൊറോക്കൻ സൂപ്പർ താരം അഷ്രാഫ് ഹക്കിമിയെ തിരികെയെത്തിക്കാനൊരുങ്ങി റയൽ മാഡ്രിഡ്. രണ്ട് സീസണിൽ ലോണിൽ ജർമ്മനിയിൽ തുടരുന്ന ഹക്കിമിയെ തിരികെ റയലിൽ എത്തിക്കാനാണ് ശ്രമം. രണ്ടു വർഷത്തേക്ക് ലോണിലാണ് ഹക്കിമിയെ ഡോർട്ട്മുണ്ട് ടീമിലെത്തിച്ചിരുന്നത്. ജർമ്മനിയിൽ മികച്ച പ്രകടനമാണ് ഹക്കിമി പുറത്തെടുത്തത്. റയലിന്റെ റൈറ്റ് ബാക്കായ ഹക്കിമി റഷ്യൻ ലോകകപ്പിൽ ഇറങ്ങിയ മൊറോക്കൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു.

സ്പാനിഷ് ലീഗിൽ സിദാന്റെ കീഴിൽ 9 മത്സരങ്ങൾ കളിച്ച ഹക്കിമി രണ്ടു ഗോളുകളും നേടിയിരുന്നു. അഞ്ച് തവണ കോപ്പ ഡെൽ റെയിലും രണ്ടു തവണ ചാമ്പ്യൻസ് ലീഗിലും ഹക്കിമി റയലിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്. മൊറോക്കോയ്ക്ക് വേണ്ടി 13 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഹക്കിമി റയലിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് കളിയാരംഭിച്ചത്. ഫുൾ ബാക്കായും വിങ്ങറായും തിളങ്ങിയിട്ടുള്ള ഹക്കിമി തിരികെയെത്തുന്നത് പല റയൽ മാഡ്രിഡ് താരങ്ങൾക്കും സ്ഥാനചലമുണ്ടാക്കും. ഈ സീസണിൽ മികച്ച പ്രകടനവുമായി തുടരുന്ന ഡാനി കർവഹാളും സ്പാനിഷ് താരം കാരണം പുറത്തിരിക്കുന്ന ഒഡ്രിയോസോളക്കും ഭീഷണിയാണ് മാഡ്രിഡിലേക്കുള്ള തിരികെ വരവ്.

Advertisement